Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Saras

Palakkad

കാണികളുടെ കൈയടിനേടി ദേശീയ സരസ് മേള

 ട്രെന്‍​ഡി​നൊ​ത്ത സം​രം​ഭ​വു​മാ​യി ശ്യാ​മ​ള​കു​മാ​രി

ചാ​ലി​ശേ​രി: സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ പു​തി​യ ത​രം​ഗ​മാ​യി മാ​റി​യ മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ശ്യാ​മ​ള​കു​മാ​രി ദേ​ശീ​യ സ​ര​സ് മേ​ള​യി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ചെ​റു​വ​യ്ക്ക​ല്‍ ശ്രീ ​ധ​ര്‍​മ​ശാ​സ്ത്ര കു​ടും​ബ​ശ്രീ​യി​ലെ സം​രം​ഭ​ക​യാ​ണ് ശ്യാ​മ​ള​കു​മാ​രി. 

 കേ​ര​ള​ത്തി​ന്‍റെ ത​ന​തുക​ലാ​രൂ​പ​മാ​യ ചു​മ​ര്‍​ചി​ത്ര​ങ്ങ​ളെ ആ​ഭ​ര​ണ​ങ്ങ​ളി​ലേ​ക്കു പ​ക​ര്‍​ത്തി​യാ​ണ് ശ്യാ​മ​ള​കു​മാ​രി ത​ന്‍റെ സം​രം​ഭ​ത്തി​നു പു​തു​ജീ​വ​നേ​കി​യ​ത്. 2023ല്‍ ​ഉ​ത്രാ​ടം തി​രു​നാ​ള്‍ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ്മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ ചു​മ​ര്‍​ചി​ത്രം വ​ര​ച്ച ആ​ദ്യ വ​നി​ത എ​ന്ന നേ​ട്ട​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് ശ്യാ​മ​ള​കു​മാ​രി. 2017 ലെ ​നാ​രീ ശ​ക്തി പു​ര​സ്‌​കാ​രജേ​താ​വും കൂ​ടി​യാ​ണി​വ​ര്‍. മ​നോ​ഹ​ര​ങ്ങ​ളാ​യ മാ​ല​ക​ള്‍, സാ​രി​ക​ള്‍, അ​ഗ​ര്‍​ബ​ത്തി സ്റ്റാ​ന്‍റ്, പെ​ന്‍ സ്റ്റാ​ന്‍റ്, അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. ഇ​പ്പോ​ള്‍ മ്യൂ​റ​ല്‍ പെ​യി​ന്‍റി​ഗ് ജ്വ​ല്ല​റി മേ​ക്കിം​ഗി​ല്‍ വീ​ട്ടി​ല്‍​ത​ന്നെ ക്ലാ​സെ​ടു​ക്കു​ന്നു​മു​ണ്ട് ശ്യാ​മ​ള​കു​മാ​രി.

കൂ​ര്‍​ക്ക അ​ച്ചാ​റി​നു വ​ന്‍ ഡി​മാ​ൻഡ്

ചാ​ലി​ശ്ശേ​രി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​മാ​യ കൂ​ര്‍​ക്ക​യു​ടെ വ്യ​ത്യ​സ്ത​മാ​യ രു​ചി​ക്കൂ​ട്ടു​മാ​യി ചാ​ലി​ശേ​രി സ​ര​സ് മേ​ള​യി​ല്‍ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി സം​ഗീ​ത​യും കു​ടും​ബ​വും ശ്ര​ദ്ധേ​യ​രാ​കു​ന്നു. സാ​ധാ​ര​ണ​യാ​യി ഉ​പ്പേ​രി​യാ​യും മെ​ഴു​ക്കു​പു​ര​ട്ടി​യാ​യും ചോ​റി​നൊ​പ്പം വി​ള​മ്പു​ന്ന കൂ​ര്‍​ക്ക​യെ അ​ച്ചാ​ര്‍രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​താ​ണ് മേ​ള​യി​ലെ സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ​യു​ടെ ക​രു​ത്തി​ല്‍ വി​പ​ണി​യി​ലെ​ത്തി​യ ഈ ​കൂ​ര്‍​ക്ക അ​ച്ചാ​റി​നു മേ​ള​യി​ല്‍ വ​ന്‍ ഡി​മാ​ൻഡാ​ണ്. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച ക​ഥകൂ​ടി​യാ​ണ് സംഗീതയ്ക്കു പ​റ​യാ​നു​ള്ള​ത്.

കോ​വി​ഡ് കാ​ല​ത്തു ജോ​ലി ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​ന്ത​മാ​യി ഒ​രു സം​രം​ഭം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കു സം​ഗീ​ത എ​ത്തി​യ​ത്. കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ക​യും വൈ​വി​ധ്യ​മാ​ര്‍​ന്ന അ​ച്ചാ​റു​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു.

കൂ​ര്‍​ക്ക അ​ച്ചാ​റി​നു പു​റ​മെ മാ​ങ്ങ, നെ​ല്ലി​ക്ക, നാ​ര​ങ്ങ എ​ന്നി​വ കൊ​ണ്ടു​ള്ള പ​ര​മ്പ​രാ​ഗ​ത അ​ച്ചാ​റു​ക​ളും വി​വി​ധ പ​ച്ച​ക്ക​റി​ക​ള്‍ ചേ​ര്‍​ത്ത മി​ക്‌​സ​ഡ് അ​ച്ചാ​റു​ക​ളും ഇ​വ​രു​ടെ സ്റ്റാ​ളി​ല്‍ ല​ഭ്യ​മാ​ണ്.

 

Latest News

Corehub Up